കെകെ ശൈലജയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം


ആരോഗ്യ മന്ത്രി കെകെശൈലജയ്ക്കെതിരെ കരിങ്കൊടി കാട്ടി കെഎസ് യു പ്രവര്‍ത്തകര്‍. സഭയിലേക്ക് വരുന്ന വഴിയാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പോലീസ് അകമ്ബടിയോടെയെത്തിയ മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് രാജി ആവശ്യപ്പെട്ട് കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കോടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. കെഎസ് യു പ്രവര്‍ത്തകര്‍ മസ്കറ്റ് ഹോട്ടലിനു സമീപം പോലീസ് ശ്രദ്ധ ലഭിക്കാത്ത വിധം നിലയുറപ്പിക്കുകയായിരുന്നു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ ചോദ്യോത്തര വേള തടസ്സപ്പെടുത്തി പ്രതിപക്ഷ ബഹളം തുടങ്ങി. അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യാഗ്രഹ സമരത്തിലാണ്.




Sharing is Caring