കുടിവെള്ളക്ഷാമം: സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണം– കോടിയേരി


കേരളത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപെട്ടു.


കേരളത്തില്‍ രൂക്ഷമായ വരള്‍ച്ചയാണ് അനു6വപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ഏറെ പ്രയാസമനുഭവിക്കുന്ന സ്ഥിതിയാണ് ഉള്ളത്. അപ്രഖ്യാപിതമായ പവര്‍കട്ടുകളും വൈദ്യുതി സംവിധാനത്തിലുള്ള തകരാറുകളും വെള്ളത്തിന്റെ പമ്പിങ്ങിനെ തന്നെ ബാധിക്കുന്ന സ്ഥിതി പല സ്ഥലത്തും ഉണ്ടായിട്ടുണ്ട്.സംസ്ഥാനത്ത് വരള്‍ച്ച ഉണ്ടാകുന്നു എന്ന കാര്യം നേരത്തെ തന്നെ വ്യക്തമായതാണ്. എന്നിട്ടും ദീര്‍ഘവീക്ഷണത്തോടെ ഇത് പരിഹരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ ‘ഭാഗത്തുനിന്ന് ഉണ്ടായില്ല. പ്രശ്നം രൂക്ഷമായ ഈ ഘട്ടത്തില്‍ പോലും നിഷ്ക്രിയമായി നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് അത്യന്തം ഗുരുതരമായ അവസ്ഥ സംസ്ഥാനവ്യാപകമായി ഉണ്ടാക്കിയിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരിയുടെ പ്രതികരണം.




Sharing is Caring