സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്ന് തുടക്കം


സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ 1,23,914 വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനെത്തുന്നത്. 27, 28 തീയതികളിലാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നടക്കുക. 1,26,186 പേര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയും എഴുതുന്നുണ്ട്.


14 ജില്ലാകേന്ദ്രങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, മുംബൈ, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലുമായി 351 പരീക്ഷാകേന്ദ്രങ്ങളിലായാണ് പരീക്ഷകള്‍ നടക്കുക.




Sharing is Caring