കിടപ്പറയില്‍ അവള്‍ക്കു താല്‍പര്യക്കുറവോ? കുറ്റപ്പെടുത്തി തിരിഞ്ഞു കിടക്കാന്‍ വരട്ടെ; കാരണങ്ങള്‍ ഇതാണ്


ഒരു റിലേഷന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണു സെക്‌സ്. കാമുകിയാണെങ്കിലും ഭാര്യയാണെങ്കിലും ചില സമയങ്ങളില്‍ പുരുഷന്‍ മുന്‍കൈയെടുത്താലും സ്ത്രീകള്‍ക്കു താല്‍പര്യം ഉണ്ടാകണമെന്നില്ല. ഉടന്‍ അവളെ കുറ്റപ്പെടുത്തി തിരിഞ്ഞു കിടക്കുന്നവരാണ് അധികം പുരുഷന്മാരും. എന്നാല്‍, അതിനു പിന്നില്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. അതെന്താണെന്ന് എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ? ചില കാരണങ്ങള്‍ ഇതാകാം.


1. ഓഫീസിലെ കടുത്ത ജോലിയും ജിമ്മിലെ അധിക സെഷനും അതുമല്ലെങ്കില്‍ വീട്ടിലെ ജോലിയും കാരണം അങ്ങേയറ്റം തളര്‍ന്നിരിക്കും അവള്‍. പുരുഷന്‍ ഊര്‍ജത്തോടെ കിടക്കയിലേക്ക് എത്തുമ്പോഴേക്കും അവള്‍ വാടിക്കുഴഞ്ഞിരിക്കും. ഇതു മനസിലാക്കി ആവശ്യമായ സാന്ത്വനം നല്‍കുകയാകും ഉചിതം.


2. ബന്ധപ്പെടുമ്പോള്‍ വേദന. ഭൂരിപക്ഷം സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണിത്. വജൈനയില്‍ വേണ്ടത്ര ലൂബ്രിക്കേഷന്‍ ഉണ്ടാകുന്നില്ല എന്നതുതന്നെയാണ് പ്രധാന കാരണം. കൂടുതല്‍ സമയം ലൈംഗിക കേളികളില്‍ ഏര്‍പ്പെടുകയെന്നതുതന്നെയാണ് മാര്‍ഗം. ഇത് കൂടുതല്‍ സഹായകരമാകും.

3. മാനസികമായും പങ്കാളിയുമായി ഏറെ അടുപ്പം തോന്നുമ്പോഴാണു സ്ത്രീ ശരിക്കും ഉണരുക. നിങ്ങള്‍ ശരിയായ സമയത്താണ് അവളെ സമീപിക്കുന്നതെങ്കിലും അവള്‍ വൈമുഖ്യം കാട്ടുകയാണെങ്കില്‍ മനസില്‍ എന്തോ കരടുവീണു എന്നുറപ്പിക്കാം.

4. ആര്‍ത്തവ വിരാമം ഒരു പ്രശ്‌നമാണെങ്കിലും അതുമാത്രമല്ല പ്രധാന കാരണങ്ങളിലൊന്ന്. ജീവിതരീതിയും മറ്റു ശീലങ്ങളും പ്രശ്‌നമാണ്. മോശം ഭക്ഷണവും കുറഞ്ഞ വ്യായാമവും സ്ത്രീയെ വൈമുഖ്യമുള്ളവളാക്കും. ഹോര്‍മോണ്‍ ബാലന്‍സിലെ പ്രശ്‌നവും ലൈംഗികതയോടുള്ള താല്‍പര്യം കുറയ്ക്കും.

5. കുട്ടികള്‍ ഉണ്ടായതിനുശേഷമാണെങ്കില്‍ സ്വകാര്യ നിമിഷങ്ങളുടെ കുറവ് പ്രധാന കാരണമാണ്. പ്രസവത്തിനുശേഷമാണെങ്കില്‍ യോനിയിലെ ഇറുക്കവും കുറയും. ഈ ഭാഗത്തേക്കുള്ള രക്തചംക്രമണത്തിലും വ്യത്യാസമുണ്ടാകും. ഇതു മുമ്പത്തേപ്പോലെ ലൈംഗികബന്ധം സംതൃപ്തമാക്കാത്ത ഒരു കാരണമാണ്. സ്ത്രീകള്‍ മാറി നില്‍ക്കുന്നതിനു പിന്നില്‍ ഈ വിരസതയുമുണ്ടാകും.



Sharing is Caring