ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധം പീഡനമെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല: കോടതി


ഇരുവരുടേയും സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അതിന്മേല്‍ പീഡനാരോപണവുമായി വന്നാല്‍ അംഗീകരിക്കാനാവുകയില്ലെന്ന് കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ആരോപണ വിധേയനായ വ്യക്തിയെ കുറ്റ വിമുക്തനാക്കിക്കൊണ്ടാണ് ഡല്‍ഹി അഡി. സെഷന്‍സ് ജഡ്ജ് ഷെയ്ല്‍ ജെയിനാണ് വിധി പ്രഖ്യാപിച്ചത്.


കേസില്‍ പരാതിക്കാരി വിദ്യാസമ്പന്നയാണ്. തൊഴിലെടുത്ത് ജീവിക്കുന്ന, സ്വതന്ത്ര ചിന്താഗതിയുള്ള പെണ്‍കുട്ടിയുമാണ്. ആരോപണ വിധേയനായ വ്യക്തിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്വന്തം ഇഷ്ട പ്രകാരമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി സമാനമായ സംഭവങ്ങള്‍ ഉള്ളതായി തിരിച്ചറിവുള്ളവരുമാണ് പരാതിക്കാരിയും ആരോപണ വിധേയനുമെന്നും കോടതി നിരീക്ഷിച്ചു.


വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാലും അത് പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണെങ്കില്‍ മാനഭംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി പറഞ്ഞു. 2013 മുതല്‍ തന്നെ പീഡിപ്പിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ഒരു തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും, ഇന്റര്‍നെറ്റില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതി നല്‍കി. എന്നാല്‍ ഇതൊന്നും തെളിയിക്കാനായില്ല.



Sharing is Caring