കാസര്‍ഗോഡ് ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്, കേസെടുക്കാന്‍ നിര്‍ദേശം

കാസര്‍ഗോഡ് ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത വധു വരന്മാര്‍ക്ക് ഉള്‍പ്പെടെ 43 പേര്‍ക്ക് കോവിഡ്. ജൂലൈ 17 നായിരുന്നു വിവാഹം നടന്നത്. ആന്‍്റിജന്‍ പരിശോധനയിലാണ് എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും.. രണ്ടു വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന നിയമപ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ബാബു പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്കെതിരെ ഉടന്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്രകാരം ജനങ്ങള്‍ കൂടുതല്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂര്‍ണമായി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ഇതിന് പുറമെ ജില്ലയില്‍ പുതുതായി രണ്ട് ക്ലസ്റ്ററുകള്‍ കൂടി രൂപം കൊണ്ടതായി ജില്ലാഭരണകൂടം അറിയിച്ചു. നീര്‍ച്ചാല്‍, നാട്ട കല്ല് എന്നിവയാണ് ജില്ലയില്‍ പുതുതായി രൂപം കൊണ്ട ക്ലസ്റ്റുകള്‍. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം എട്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *