കാവ്യ മാധവനും ദിലീപും റസ്റ്റോറന്‍റില്‍ !!! താരദമ്ബതികളുടെ പുതിയ ചിത്രം


ദിലീപിനൊപ്പമുള്ള കാവ്യാ മാധവന്റെ ചിത്രം പുറത്ത്. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ പേജാണ് ഇരുവരുടേയും ഏറ്റവും പുതിയ ചിത്രം പുറത്ത് വിട്ടത്. ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്റെ ഗെറ്റപ്പിലാണ് ദിലീപ്. കുഞ്ഞുണ്ടായതിന് ശേഷം അപൂര്‍വ്വമായി മാത്രമേ കാവ്യാ മാധവന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുള്ളൂ. ഒരു റസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണിത്.2016 നവംബര്‍ 25നായിരുന്നു ഇവരുടെയും വിവാഹം. കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ഈ ദമ്ബതികള്‍ക്ക് കുഞ്ഞ് പിറന്നത്. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് ഇരുവരും നല്കിയിരിക്കുന്ന പേര്. നേരത്തെ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ പകര്‍ത്തിയ താരങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു.അന്ന് കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.വിവാഹത്തോടെ സിനിമയില്‍നിന്നു വിട്ടുനില്‍ക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. 2016 ല്‍ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. അതേസമയം റാഫി സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍, വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ശുഭരാത്രി, എസ്.എല്‍. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയല്‍ എന്നിവയാണ് ദിലീപിന്റെ പുതിയ പ്രോജക്ടുകള്‍.




Sharing is Caring