ദമ്ബതികളായി ദിലീപും അനു സിത്താരയും; ശുഭരാത്രിക്ക് നല്ല തുടക്കം


ദിലീപിനെ നായകനാക്കി വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രം ശുഭരാത്രിയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. അനു സിതാര നായികയായ ചിത്രത്തില്‍ സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞുദിലീപും അനു സിത്താരയും ആദ്യമായി ഒന്നിക്കുന്ന ശുഭരാത്രിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ദിലീപിനെയും അനുവിനെയുമാണ് ചിത്രത്തില്‍ കാണുന്നത്.
കെ.പി വ്യാസനാണ് ശുഭരാത്രിയുടെ സംവിധാനം. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് നിര്‍മാണം. നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.




Sharing is Caring