കാഴ്ചയില്ലാത്തവര്‍ക്ക് വഴികാട്ടാന്‍ ടാക് ടൈല്‍


കാഴ്ചയില്ലാത്തവരെ ഒറ്റയ്ക്ക് മെട്രോ യാത്രയ്ക്ക് വിട്ടെന്ന് കരുതി വീട്ടിലിയ്ക്കുന്നവര്‍ പേടിക്കേണ്ട. അവര്‍ക്ക് വഴികാട്ടാന്‍ മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും ടാക് ടൈല്‍ പാകിയിട്ടുണ്ട്. ലിഫ്റ്റില്‍ നിന്ന് ഇറങ്ങി ടിക്കറ്റ് കൗണ്ടറിലേക്കും സ്റ്റേഷനിലേക്കും പോകാന്‍ ടാക് ടൈല്‍ കാഴ്ചയില്ലാത്തവരെ സഹായിക്കും.


നീളമുള്ള ഡിസൈനിലുള്ള ടൈല്‍ വഴികാട്ടിയാണ്. എന്നാല്‍ ഉരുണ്ട ഡിസൈനിലുള്ള ടൈല്‍ യാത്ര നിര്‍ത്താനുള്ള സിഗ്നലാണ്. കാലുകള്‍കൊണ്ട് പരതിയാണ് ഇത് സാധ്യമാകുക. ട്രെയിനില്‍ കയറുന്നതുവരെ ഇതിന്റെ സഹായമുണ്ടാകും. കൂടാതെ സേവനത്തിന് മെട്രോയുടെ സഹായികളുമുണ്ട്.




Sharing is Caring