കൊച്ചി മെട്രൊ; മോദി പാലാരിവട്ടത്തു നിന്ന് കയറും


കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെ ട്രയിനില്‍ യാത്രാ ചെയ്യും. ഉദ്ഘാടനത്തിന് മുമ്പായിരിക്കും യാത്രാ. പത്തടിപ്പാലത്ത് നിന്ന് തിരിച്ചും ട്രയിനില്‍ പാലാരിവട്ടം വരെ സഞ്ചരിച്ചശേഷമാകും കലൂര്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടനവേദിയിലേയ്ക്ക് പ്രധാനമന്ത്രി പോവുക. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി കെ. എം. ആര്‍.എല്‍ അധികൃതര്‍ വ്യക്തമാക്കി.




Sharing is Caring