ഇന്ത്യയുടെ ജിത്തു റായ് – ഹീന സിദ്ദു സഖ്യം ലോകകപ്പ് ഷൂട്ടിങ്ങിന്റെ മിക്‌സഡ് ടീം എയര്‍ പിസ്റ്റളില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. അസര്‍ബൈജാനില്‍ നടന്ന ലോകകപ്പില്‍ റഷ്യന്‍ ടീമിനെ 7-6ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനം നേടിയത്.
റഷ്യയ്ക്ക് വെള്ളിമെഡല്‍ ലഭിച്ചു.ഫ്രാന്‍സിനാണ് വെങ്കലം. ഇറാനെ 7-6 ന് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഇതുവരെ നടന്ന മത്സരങ്ങളില്‍ മൂന്ന് സ്വര്‍ണ്ണമുള്‍പ്പെടെ ആറു മെഡലുകളുമയായി ചൈന മുന്നിട്ടു നില്‍ക്കുന്നു.

അതേസമയം, ജിത്തുവിന് പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിന്റെ ഫൈനലിന് യോഗ്യതനേടാനായില്ല. ഹീന സിദ്ദുവിന് വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലിനും യോഗ്യത നേടാനായില്ല.
ദല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന ലോക കപ്പിന്റെ മിക്‌സഡ് ടീം എയര്‍ പിസ്റ്റളില്‍ ജിത്തു റായ് – ഹീന സിദ്ദു സഖ്യം സ്വര്‍ണമെഡല്‍ നേടിയിരുന്നു.













