കാലവർഷം തിങ്കളാഴ്ചയോടെ കേരളത്തിൽ

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ കേരളത്തിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച അഞ്ചുജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. അതേസമയം കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *