ഗോദ്‌റെജ് വിശേഷ് ലാഭ് ക്ലബ്’ അവതരിപ്പിച്ച് ഗോദ്‌റെജ് ലോക്ക്‌സ്

കൊച്ചി: രാജ്യത്തുടനീളമുള്ള കാര്‍പന്റര്‍, കോണ്ട്രാക്ടേഴ്‌സ് സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി, ഗോദ്‌റെജ് ലോക്ക്‌സ് ആന്‍ഡ് ആര്‍ക്കിടെക്ച്വറല്‍ ഫിറ്റിങ്‌സ് ആന്‍ഡ് സിസ്റ്റംസ്, ഗോദ്‌റെജ് വിശേഷ് ലാഭ് ക്ലബ്ബ് എന്ന പേരില് പുതിയ സംരംഭം അവതരിപ്പിച്ചതായി ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സ് അറിയിച്ചു. ഇത്തരത്തില്‍ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംരംഭമാണിത്. എല്ലാത്തരം ഗോദ്‌റെജ് ലോക്കുകളും, ആര്‍ക്കിടെക്ച്വറല്‍ ഉപകരണങ്ങളും വാങ്ങുന്നതിലൂടെയുള്ള ആനുകൂല്യങ്ങളും റിവാര്‍ഡുകളും ലഭിക്കാല്‍, കാര്‍പന്റര്‍മാര്‍ക്ക് ഗൂഗിള്‍പ്ലേ, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഗോദ്‌റെജ് വിശേഷ് ലാഭ് ക്ലബ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ ചേരുന്ന എല്ലാ അംഗങ്ങള്‍ക്കും, എല്ലാ വാങ്ങലുകള്‍ക്കും തത്സമയ റിവാര്‍ഡ് പോയിന്റുകളും ഗിഫ്റ്റ് വൗച്ചറുകളും പ്രോത്സാഹനമായി ലഭിക്കും.

സഹ കാര്‍പന്റര്‍മാരെയും കരാറുകാരെയും ശുപാര്‍ശ ചെയ്യുമ്പോള്‍ റഫറല്‍ പോയിന്റുകളും ലഭ്യമാവും. വിശേഷ് ലാഭ് ക്ലബില്‍ ചേരുന്ന കാര്‍പന്റേഴ്‌സിന് ഒരു ലക്ഷം രൂപ വരെയുള്ള സൗജന്യ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സും ഗോദ്‌റെജ് ലോക്ക്‌സ് ലഭ്യമാക്കുന്നു. 2020ലാണ് ഗോദ്‌റെജ് ലോക്ക്‌സ് ഗോദ്‌റെജ് വിശേഷ് ലാഭ് ക്ലബും അതിന്റെ ഡിജിറ്റല്‍ ആപ്ലിക്കേഷനും അവതരിപ്പിച്ചത്. ഇതിനകം, 16,000ലധികം കാര്‍പന്റര്‍മാരും കരാറുകാരും ഈ സംരംഭത്തിന്റെ ഭാഗമാവുകയും ആപ്ലിക്കേഷന്റെ രജിസ്റ്റേര്‍ഡ് ഉപയോക്താക്കളുമായിട്ടുണ്ട്. ഓരോ വാങ്ങലുകള്‍ക്ക് ശേഷവും ക്യൂആര്‍ കോഡ്

സ്‌കാന്‍ ചെയ്യുന്നതിലൂടെ ലോയല്റ്റി പോയിന്റുകള്‍ കാര്‍പന്റര്‍മാരുടെയും കരാറുകാരുടെയും വിശേഷ് ലാഭ് ക്ലബ്ബ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

കാര്‍പന്റര്‍ കമ്മ്യൂണിറ്റി പതിറ്റാണ്ടുകളായി തങ്ങളുടെ ബിസിനസിന്റെ അവിഭാജ്യ ഘടകമാണെന്നും, ആകെ വരുമാനത്തിന്റെ 30 ശതമാനം അവരുടെ സംഭാവനയാണെന്നും, ഗോദ്‌റെജ് ലോക്ക്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ ശ്യാം മൊത്വാനി പറഞ്ഞു. ബ്രാന്‍ഡിന് വേണ്ടി അവര്‍ കാണിച്ച എല്ലാ പിന്തുണയ്ക്കും, തത്സമയ ആനുകൂല്യങ്ങളും പ്രതിഫലങ്ങളും നല്‍കി അവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗോദ്‌റെജ് വിശേഷ് ലാബ് ക്ലബ്. ഈ വര്‍ഷം 40,000 കാര്‍പന്റര്‍മാരെയും കരാറുകാരെയും ചേര്‍ത്ത് അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു ലക്ഷത്തിലേക്ക് കുതിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *