പാര്‍ക്ക് ചെയ്തിരുന്ന കാറുമായി ‘ലൈംഗികബന്ധ’ത്തില്‍ ഏര്‍പ്പെട്ടയാള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. വിചിത്രമായ സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ കാറുടമകള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. പാര്‍ക്ക് ചെയ്ത കാറിനെ ഇയാള്‍ ‘പ്രണയബദ്ധനായി’ സമീപിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം നടന്നത്.
നീല നിറത്തിലുള്ള സ്‌കോഡ കാറാണ് ഈ ‘അതിക്രമത്തിന്’ ഇരയായിരിക്കുന്നത്. സംതൃപ്തനായതിനെ തുടര്‍ന്ന് അസാധാരണമായ യാതൊന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ഇയാള്‍ നടന്ന് നീങ്ങുകയാണ് ചെയ്തത്. ‘കാര്‍ റേപ്പിസ്റ്റ്’ എന്നാണ് ഇയാളെ പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല ഇയാള്‍ നിര്‍ത്തിയിട്ടകാറുകളെ ‘ലൈംഗികമായി’ ഉപയോഗിക്കുന്നത്. മനസ് വല്ലാതെ വിഷമിച്ചു എന്നാണ് തന്റെ കാര്‍ ഇത്തരമൊരു ‘അതിക്രമ’ത്തിന് ഇരയായത് അറിഞ്ഞ സ്‌കോഡയുടെ ഉടമ പ്രതികരിച്ചത്. ‘വേശ്യാലയത്തെ എന്ന പോലെയാണ് അവന്‍ എന്റെ കാറിനെ സമീപിച്ചത്’, ഉടമ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യണം എന്ന് പ്രാദേശിക മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു ഇദ്ദേഹം. ഈ അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഹനങ്ങള്‍ ഉള്‍പ്പെടെ ജീവനില്ലാത്ത വസ്തുക്കളോട് തോന്നുന്ന ലൈംഗികാഭിനിവേശം ‘ഒബ്ജക്ടോഫീലിയ’ എന്നാണ് അറിയപ്പെടുന്നത്. ഒബ്ജക്ടോഫീലിയ ഉള്ള ആളുകളില്‍ പകുതി പേരും ഓട്ടിസത്തിന്റെ ലക്ഷണം ഉള്ളവരാണെന്ന് 2009ല്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു.












