കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പുതിയ പഠനം

അമിതമായി കാപ്പി കുടിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത് .എന്നാല്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പുതിയ പഠനം. കാപ്പികുടിക്കുന്നത് വിഷാദരോഗത്തെയും ആത്മഹത്യാ പ്രവണതയേയും തടയുമെന്നാണ് പുതിയ പഠനത്തിന്റെ കണ്ടെത്തൽ.

ചൈനയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സ്ഥിരമായി കാപ്പി കുടിക്കുന്നവര്‍ക്ക് വിഷാദരോഗം വരാനുളള സാധ്യത വളരെക്കുറവാണെന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, ക്ലോറോജെനിക് ആസിഡ്, ഫെലൂറിക് ആസിഡ ്എന്നീ പദാര്‍ത്ഥങ്ങളാണ് വിഷാദരോഗത്തെ പ്രതിരോധിക്കുന്നതത്രേ . ഇവ തലച്ചോറിലെ ന്യൂറോണകളില്‍ വിഷാദമുണ്ടാക്കുന്ന ഘടകങ്ങളെ ചെറുക്കുന്നു . കാപ്പിയിലടങ്ങിയ കഫീന്‍ വിഷാദരോഗികളിലുണ്ടാകുന്ന അമിതമായ ഭയം, തലവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മനംപിരട്ടല്‍ എന്നിവ കുറയ്ക്കാൻ സഹായകരമാകുമെന്നും പഠനം സൂചിപ്പിക്കുന്നു.

കാപ്പിയെ കൂടാതെ ധാരാളം ആന്റി ഓക്സിഡന്‍സ് അടങ്ങിയ ഗ്രീന്‍ ടീയും വിഷാദരോഗത്തെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു. അപ്പോൾ കാപ്പി കുടിക്കാൻ മടിക്കേണ്ട എന്ന് സാരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *