ഏഴ് വര്‍ഷങ്ങള്‍ക്കകം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഇന്ത്യ

നൂറ്റിമൂന്ന് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമത്തിന് പിന്നാലെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമവുമായി ഐഎസ്‌ആര്‍ഒ. 2024ഓടെ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരെ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്‍റര്‍ ഡയറക്ടര്‍ എസ്. സേമനാഥ് തിരുപ്പതിയില്‍ പറഞ്ഞു.

ഇതിനായി ആളുകള്‍ ഇരിക്കുന്ന പത്ത് ടണ്‍ ഭാരമുള്ള പേടകത്തെ ഭൂമിയെ ചുറ്റുന്ന പഥത്തിലെത്തിക്കാനാകണം. അതിന് കഴിയുംവിധം ജിഎസ്‌എല്‍വി മൂന്ന് റോക്കറ്റ് രൂപകല്പന ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ആളില്ലാതെ പരീക്ഷണം നടത്തി വിജയിച്ചെങ്കില്‍ മാത്രമേ മനുഷ്യനെ ഉപയോഗിച്ച്‌ ദൗത്യം നടത്തൂവെന്നും അദ്ദേഹം പറഞ്ഞു.
നടപ്പ് സാന്പത്തികവര്‍ഷം എട്ട് പിഎസ്‌എല്‍വി വിക്ഷേപണങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. 2020ല്‍ ഇത് തുടങ്ങുവാനായിരുന്നു ആദ്യ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *