കാത്തിരുന്നത് മതി, ഓണനാളില്‍ കാളിദാസന്റെ സമ്മാനം; ആരാധകര്‍ ഡബിള്‍ ഹാപ്പി


ഒരു വര്‍ഷമായി ഇടയ്ക്കിടെ പാട്ടുകള്‍ ഇറക്കി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ഏറെ നാളായി വിവരമൊന്നുമില്ലാതെ ആരാധകരെ നിരാശരാക്കിയിരുന്നു കാളിദാസന്റെ പൂമരം. എന്നാലിപ്പോള്‍ ഓണനാളില്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കാളിദാസന്‍. ചിത്രത്തിന്റെ റിലീസ് ഉടനെയുണ്ടാകുമെന്ന് കാളിദാസന്‍ പറഞ്ഞു. തിരുവോണ നാളില്‍ പൂമരത്തിന്റെ സെറ്റില്‍ നടന്ന ആഘോഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചാണ് കാളിദാസന്‍ റിലീസ് പ്രഖ്യാപിച്ചത്.
എല്ലാവര്‍ക്കും ഓണാശംസകള്‍. ഓണം പൂമരത്തിന്റെ സെറ്റിലാണ്. ഈ ചിത്രം എനിക്ക് വളരെ പ്രീയപ്പെട്ടതാണ്, നിങ്ങളും അത് ആസ്വദിക്കുമെന്ന് വിശ്വസിക്കുന്നുവെന്നായിരുന്നു ദിലീപിന്റെ കുറിപ്പ്. ഉടന്‍ തന്നെ റിലീസുണ്ടാകും.
വിജയ സംവിധായകന്‍ എബ്രിഡ് ഷൈന്റെ മൂന്നാമത്തെ ചിത്രമെന്ന നിലയിലും പൂമരത്തില്‍ പ്രതീക്ഷകള്‍ ഏറെയാണ്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ സമ്മാനിച്ച തരംഗം പൂമരവും സൃഷ്ടിക്കുമെന്ന പ്രതീക്ഷ ആദ്യ പാട്ടുകളോടെ തന്നെ ആരാധകര്‍ പങ്കുവെയ്ക്കുന്നു. 2016 സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം പല ഷെഡ്യൂളുകളിലായി മഹാരാജാസിലും, വിദേശത്തുമായാണ് പൂര്‍ത്തിയാക്കിയത്. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.




Sharing is Caring