കാക്കി ട്രൗസറിനു വിട; ഇന്നു മുതല്‍ ആർ.എസ്.എസിനു യൂണിഫോം തവിട്ട് പാന്റ്


0 വര്‍ഷത്തെ പാരമ്പര്യത്തില്‍ നിന്നും മാറി ആര്‍.എസ്.എസിന്റെ പരമ്പരാഗത യൂണിഫോമായ കാക്കി ട്രൗസര്‍ ഇന്ന് മുതല്‍ തവിട്ട് നിറത്തിലുള്ള പാന്റിലേക്ക് മാറും


വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് തവിട്ട് പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതോടെ തവിട്ട് നിറത്തിലുള്ള പാന്റ് ആര്‍.എസ് എസിന്റെ ഔദ്യോഗിക വേഷമാകും.


നാഗ്പൂരിലെ റെഷിംബാഗ് മൈതാനിയില്‍ നടക്കുന്ന വാര്‍ഷിക പരേഡില്‍ പുതിയ വേഷത്തിലാണ് പ്രവര്‍ത്തകര്‍ പങ്കെടുക്കുക. തവിട്ടുനിറത്തിലുള്ള പാന്റ്‌സിനൊപ്പം വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും കറുത്തതൊപ്പിയും കുറുവടിയുമായിരിക്കും ഇനി ആര്‍.എസ്.എസിന്റെ യൂണിഫോം.

കഴിഞ്ഞ മാര്‍ച്ചില്‍ രാജസ്ഥാനിലെ നാഗൂറില്‍ നടന്ന ആര്‍.എസ്.എസ് അഖിലഭാരതീയ പ്രതിനിധി സഭ യോഗത്തിലാണ് യൂണിഫോം മാറ്റാന്‍ തീരുമാനമുണ്ടായത്. ഗണവേഷമായി ട്രൗസര്‍ ഉപയോഗിക്കുന്നത് യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന നിഗമനത്തിലാണ് പുതിയ വേഷം നടപ്പിലാക്കിയത്.



Sharing is Caring