ജാഗ്വര്‍ എഫ്-പേയ്‌സ് എസ്‌യുവി


ഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ഒക്ടോബര്‍ 20-ന് വിപണിയില്‍ അവതരിപ്പിക്കുന്ന പുതിയ എസ്‌യുവി എഫ്-പേയ്‌സ് 2.01 ഡീസല്‍ പ്യൂവര്‍ മോഡലിന് ന്യൂദല്‍ഹിയിലെ എക്‌സ്‌ഷോറൂം വില 68.40 ലക്ഷം രൂപയായിരിക്കും. ജാഗ്വറിന്റെ കൊച്ചി ഉള്‍പ്പെടെയുള്ള 23 അംഗീകൃത ഷോറൂമുകളില്‍ നിന്നോ ഓണ്‍ലൈനായോ എഫ്-പേയ്‌സ് ബുക്ക് ചെയ്യാം.


ജാഗ്വര്‍ എഫ്-പേയ്‌സ് 2.01 ഡീസല്‍ പ്രസ്റ്റീജ് മോഡലിന് 74.50 ലക്ഷം രൂപയും ജാഗ്വര്‍ എഫ്-പേയ്‌സ് 3.01 ഡീസല്‍ ആര്‍-സ്‌പോര്‍ട്ടിന് ഒരു കോടി രണ്ടുലക്ഷത്തിമുപ്പത്തിയയ്യായിരം രൂപയും ജാഗ്വര്‍ എഫ്-പേയ്‌സ് 3.01 ഡീസല്‍ ഫസ്റ്റ് എഡിഷന് ഒരുകോടി പന്ത്രണ്ടുലക്ഷത്തിഅന്‍പത്തിയയ്യായിരം രൂപയുമാണ് വില.




Sharing is Caring