ഭാരത- പാക്ക് അതിര്‍ത്തിയില്‍ ഏതാക്രമണവും നേരിടാന്‍ തയ്യാറാണെന്ന് സൈന്യം. അതിര്‍ത്തിയില്‍ സൈന്യം കനത്ത ജാഗ്രതയിലാണ്. അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണരേഖ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും നിയന്ത്രണ രേഖയിലെ നൗഷറ സെക്ടറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയന്ത്രണരേഖയിലെ പ്രതിരോധം കുറ്റമറ്റതാണ്. സൈനികര്‍ ആവേശത്തിലാണ്. 24 മണിക്കൂറും ഏത് തിരിച്ചടിയെയും നേരിടാന്‍ സജ്ജരാണെന്നും സൈന്യം വക്തമാക്കി.














