കണ്ണൂരില്‍ ഇന്ന് സി.പി.എം ഹര്‍ത്താല്‍


സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം പാതിരിയാട് വാളാങ്കിച്ചാലിലെ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചു. വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍.


വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മിക്ക സ്വകാര്യ ബസ്സുകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്നുണ്ട്. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി എത്തിക്കുന്ന മോഹനന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ മാഹി പാലത്തില്‍ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.




Sharing is Caring