കശ്മീര്‍ തീവ്രവാദികള്‍ ഇന്ത്യയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന് ജമായത്ത്-ഉദ്-ദാവ നേതാവ് ഹഫീസ് സെയ്ദ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തു. ഇനി മുജാഹിദീനുകളുടെ അവസരമാണ്. അവര്‍ കശ്മീരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തും-ഹഫീസ് പറഞ്ഞു. പാക് അധിനിവേശ കശ്മീരിലെ മിര്‍പൂരില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു പാക് ഭീകരന്‍.
കശ്മീര്‍ ഭീകരര്‍ നടത്തുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് ഇന്ത്യയ്ക്ക് മറക്കാനാകില്ല. അത് ഇന്ത്യ നടത്തിയത് പോലുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് ആയിരിക്കില്ലെന്നും ഹഫീസ് സെയ്ദ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സര്‍ക്കാരിന്‍റേത് തണുപ്പന്‍ നയമാണെന്ന് ഹഫീസ് സെയ്ദ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.













