അന്തരീക്ഷ മലിനീകരണം ഡല്‍ഹി നിവാസികളുടെ ലൈംഗിക ജീവിതത്തെ പോലും ബാധിക്കുമെന്ന് വിദഗ്ധര്‍. അന്തരീക്ഷ മലിനീകരണം ഡല്‍ഹി നിവാസികളുടെ ലൈംഗികതയില്‍ 30 ശതമാനം കുറവ് വരുത്തും. മലിനമായ അന്തരീക്ഷ വായുവില്‍ അടങ്ങിയിരിക്കുന്ന ചില ലോഹങ്ങള്‍ ശരീരത്തിലെ ഹോര്‍മോണ്‍ ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്ദിര ഐ.വി.എഫ് ആശുപത്രിയിലെ ഡോ. സരിക അഗര്‍വാള്‍ പറഞ്ഞു.
പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍, ലെഡ് കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയവ ശരീരത്തില്‍ എത്തുന്നത് ഹോര്‍മോണ്‍ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കും. ഇവ പുരുഷ ബീജങ്ങള്‍ക്കും ദോഷകരമാണ്. ടെസ്റ്റോസ്റ്റീറോണ്‍, ഇസ്ട്രജന്‍ തുടങ്ങിയവയുടെ അളവില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ലൈംഗികതയെ പ്രതികൂലമായി ബാധിക്കും.












