വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് രംഗത്ത്. പേര് വെളിപ്പെടുത്തിയ നടപടി തെറ്റാണ്. ഇരയുടെ പേര് വെളിപ്പെടുത്തിയ നടപടി തെറ്റാണ്. അത് അംഗീകരിക്കാാനകില്ല. ഇരയുടെ പേര് പരസ്യപ്പെടുത്തരുത് എന്നതാണ് സിപിഎം നിലപാടെന്നും ഇത്തരം തെറ്റ് ചെയ്യുന്നവരെ പാര്‍ട്ടി ഒരു വിധത്തിലും സംരക്ഷിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ നടപടി ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.
കേസില്‍ ആരോപണ വിധേയനായ ജയന്തനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത വിവരം മാധ്യമങ്ങളെ അറിയിക്കവേയാണ് മുന്‍ സ്പീക്കര്‍ കൂടിയായ രാധാകൃഷ്ണന്‍ ഇരയുടെയും ഭര്‍ത്താവിന്‍റെയും പേരുകള്‍ പരസ്യപ്പെടുത്തിയത്.













