കശാപ്പ് നിയന്ത്രണം: മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി കത്തയച്ചു


കശാപ്പ് നിയന്ത്രണത്തില്‍ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കശാപ്പ് നിയന്ത്രണത്തിനുള്ള വിജ്ഞാപനം ഫെഡറലിസത്തിന്‍റെ ലംഘനമാണെന്ന് പിണറായി പറഞ്ഞു. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ സംവിധാനത്തിന്‍റെ മേലുള്ള കടന്നു കയറ്റം അനുവദിക്കരുത്. ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവും ജനാധിപത്യ വിരുദ്ധവും മതനിരപേക്ഷ വിരുദ്ധവുമായ ഈ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും പിണറായി പറഞ്ഞു.


കശാപ്പ് നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കില്ലെന്ന് പിണറായി വ്യക്തമാക്കിയിരുന്നു. മലയാളികളില്‍ ഭൂരിഭാഗത്തിന്‍റെയും ആരോഗ്യ രഹസ്യം മാട്ടിറച്ചിയാണെന്നും പിണറായി പറഞ്ഞു. മലയാളികള്‍ എന്ത് കഴിക്കണം എന്ന് ഡല്‍ഹിയില്‍ നിന്നുള്ളവര്‍ തീരുമാനിക്കേണ്ട. കന്നുകാലികളെ കശാപ്പ് ചെയ്യരുത് എന്ന് പറയുന്നവര്‍ കേരളത്തില്‍ ഹെല്‍മറ്റ് വെച്ച്‌ നടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പശു മാതാവാണെന്ന് പറയുന്ന എത്രപേര്‍ വീട്ടില്‍ സ്വന്തമായി പശുവിനെ വളര്‍ത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.




Sharing is Caring