ഭവാനി ദേവി ചരിത്രം കുറിച്ചു


ഫെന്‍സിങ്ങില്‍ ഇന്ത്യയക്ക് ആദ്യ രാജ്യാന്തര സ്വര്‍ണമെഡല്‍ സമ്മാനിച്ച് തമിഴ്‌നാടിന്റെ ഭവാനി ദേവി ചരിത്രം കുറിച്ചു. ഐസ് ലന്‍ഡില്‍ നടന്ന ലോക കപ്പ് സാറ്റ്‌ലൈറ്റ് സാംബ്‌റെ ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയാണ് ചരിത്രമെഴുതിയത്.


ഫൈനലില്‍ ബ്രിട്ടന്റെ സാറാ ജയിന്‍ ഹാംപ്‌സണിനെ 15-13 ന് തോല്‍പ്പിച്ചാണ് ഭവാനിദേവി സ്വര്‍ണം സ്വന്തമാക്കിയത്.സെമിയില്‍ ഭവാനി ബ്രിട്ടന്റെ തന്നെ ജെസിക്ക കോര്‍ബിയെ 15-11ന് പരാജയപ്പെടുത്തി.എട്ട് രാജ്യങ്ങളില്‍ നിന്നായി 26 പേര്‍ മത്സരിച്ചു.ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ മത്സരം കടുത്തതായിരുന്നെന്ന് ഭവാനി ദേവി പറഞ്ഞു.


ഇറ്റലിയില്‍ നിലവിലുളള കോച്ച് നിക്കോളെ സാനോട്ടിയുടെ പരിശീലനമാണ് വിജയം നേടാന്‍ സഹായിച്ചതെന്ന് ഭവാനി പറഞ്ഞു.നിലവില്‍ ലോക 57-ാം റാങ്കുകാരിയായ ഭവാനി ജൂണ്‍ രണ്ട് മുതല്‍ നാലു വരെ നടക്കുന്ന മോസ്‌ക്കോ ഗ്രാന്‍ഡ് പ്രീയിലും ജൂണ്‍ 15 മുതല്‍ 20 വരെ നടക്കുന്ന ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിലും മത്സരിക്കും



Sharing is Caring