കള്ളപ്പണം തടയാനുള്ള നിയമത്തില്‍ ഇ.ഡിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.

കള്ളപ്പണം തടയാനുള്ള നിയമത്തില്‍ ഇ.ഡിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക.
കള്ളപ്പണം വെളിപ്പിക്കല്‍ തടയാനുള്ള നിയമം പലര്‍ക്കുമെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി ഇ.ഡി മാറ്റുന്നു എന്ന ആരോപണങ്ങള്‍ ശക്തമായിരിക്കെയാണ് ഈ കേസില്‍ സുപ്രീംകോടതി വിധി പറയുന്നത്. കാർത്തി ചിദംബരവും മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖും അടക്കം സമർപ്പിച്ച 242 ഹർജികളിലാണ് കോടതി സുപ്രധാന വിധി പറയുക.

കർശനമായ ജാമ്യ വ്യവസ്ഥകൾ, അറസ്റ്റിന്റെ കാരണങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കൽ, ECIR പകർപ്പ് ഇല്ലാതെ ആളുകളുടെ അറസ്റ്റ് അടക്കമുളള വ്യവസ്ഥകളാണ് ഹർജികളിൽ ചോദ്യം ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *