കോട്ടയം മേലുകാവിൽ വൻ തീപിടുത്തം. പോസ്റ്റ്ഓഫീസും റേഷൻ കടയും പലചരക്ക് കടകളും കത്തി നശിച്ചു

കോട്ടയം മേലുകാവിൽ വൻ തീപിടുത്തം. പോസ്റ്റ്ഓഫീസും റേഷൻ കടയും പലചരക്ക് കടകളും കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് തീ പിടുത്തം ഉണ്ടായത്. ഷോർട്ട് സെർക്യൂട്ടാണെന്നാണ്
പ്രാഥമിക നിഗമനം.
അതേസമയം, ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ അഗ്നിശമന സേനയുടെ വാഹനം തകരാറിലായത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതായി നാട്ടുകാർ ആരോപിച്ചു. തുടർന്ന് പാമ്പാടിയിൽ നിന്നും പാലായിൽ നിന്നും യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *