കളമശ്ശേരി ഭൂമിതട്ടിപ്പ്: നുണപരിശോധന സുരാജിന് അനുകൂലം

കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പുകേസിലെ നുണപരിശോധനാ ഫലം ടി ഒ സൂരജിന് അനുകൂലം. സൂരജ് ഒന്നും മറച്ചുവെക്കുന്നില്ലെന്നാണ് ലാബ് റിപ്പോര്‍ട്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ ഫോറന്‍സിക് ലാബിലാണ് സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത്. സി ജെ എം കോടതി വഴി സി ബി ഐക്ക് അടുത്ത ദിവസം ഈ റിപ്പോര്‍ട്ട് ലഭിക്കും

നുണപരിശോധനയ്ക്ക് തയാറാണെന്ന നിലപാടുമായി സൂരജ് സ്വമേധയാ മുന്നോട്ടുവരുകയായിരുന്നു. സലിം രാജിനെ പരിചയമുണ്ടോ, ഭൂമിയിടപാടില്‍ ബന്ധമുണ്ടോ തുടങ്ങി 12 ചോദ്യങ്ങളായിരുന്നു സൂരജിനോട് ചോദിച്ചത്.

സലീം രാജുള്‍പ്പെടെയുളളവരെ തനിക്കറിയില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. സൂരജ് പറഞ്ഞതൊക്കെ കളവാണെന്ന് തെളിയിക്കുന്നതൊന്നും പോളിഗ്രാഫ് ടെസ്റ്റില്‍ കിട്ടിയില്ല. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ചെന്നെ ഫോറന്‍സിക് ലാബ് തയാറാക്കിയിരിക്കുന്നത്.

എന്നാല്‍ കളമശേരി ഭൂമിയിടപാടുപോലെ ഒരുപാട് നടപടിക്രമങ്ങളുളള കേസില്‍ ഉദ്യോഗസ്ഥ പങ്കാളിത്തം പോളിഗ്രാഫിലൂടെ മാത്രം തെളിയിക്കാന്‍ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സാഹ്യചര്യത്തെളിവുകളും രേഖകളുമാണ് പ്രധാനം. പോളിഗ്രാഫ് ടെസ്റ്റിന്റെ ഫലം കൈപ്പറ്റിയശേഷം തുടര്‍നടപടിക്കാണ് ആലോചന. സൂരജിനെ വീണ്ടും ബ്രെയിന്‍ മാപ്പിങ് പരിശോധനക്ക് വിധേയനാക്കാനും സാധ്യതയുണ്ട്.download (1)

Spread the love