കല്യാണത്തിന് സദ്യയൊരുക്കാതെ പാചകക്കാരന്‍ മുങ്ങി;വധുവിന്‍റെ മാതാപിതാക്കള്‍ ബോധംകെട്ടു

പനങ്ങാട്: വിവാഹത്തിന് ശേഷം വരനും പാര്‍ട്ടിക്കും സദ്യനല്‍കാന്‍ നോക്കിയ വധുവിന്‍റെ വീട്ടുകാര്‍ ഞെട്ടി. . കടവന്ത്രയിലെ ക്ഷേത്രത്തില്‍ ആയിരുന്നു താലികെട്ട്. വധുവിന്റെ വീടു സ്ഥിതിചെയ്യുന്ന പനങ്ങാട്ടെ ഹാളില്‍ ആയിരുന്നു സല്‍ക്കാരം.രാവിലെ കെട്ടു കഴിഞ്ഞ് വധുവരന്‍മാര്‍ ഹാളില്‍ എത്തിയപ്പോഴാണ് സദ്യയില്ലെന്ന കാര്യം വധുവിന്‍റെ ടീം അറിയുന്നത്. 900 പേരുടെ സദ്യയായിരുന്നു വധുവിന്റെ വീട്ടുകാര്‍ ഏര്‍പ്പാടാക്കിയത്.

സദ്യയുടെ ആള്‍ക്കാരെ വിളിച്ചപ്പോള്‍ പ്രധാന പാചകക്കാരന്‍ പറയാത്തതിനാല്‍ ഒന്നും ചെയ്തില്ലെന്നാണ് മറുപടി. വധുവിന്‍റെ മാതാപിതാക്കള്‍ ഇതോടെ ബോധംകെട്ടു വീണു. 50,000 രൂപ അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തു പാചകക്കാരന്‍ കലവറക്കാര്‍ എത്തിയില്ല. വിളിച്ചിട്ടു ഫോണ്‍ എടുക്കാതായതോടെ പനങ്ങാട് സെന്‍ട്രല്‍ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കേറ്ററിങ് കേന്ദ്രത്തിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സദ്യ സാമഗ്രികള്‍ എല്ലാം അരിഞ്ഞ നിലയില്‍ കൂട്ടിയിട്ടിരിക്കുന്നു. ഒന്നും പാചകം ചെയ്തിട്ടില്ല.

വരന്‍റെ പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് മരടിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ ഭക്ഷണം ഏര്‍പ്പാടാക്കിയെങ്കിലും ബന്ധുക്കള്‍ നിജസ്ഥിതി മനസ്സിലായതോടെ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ചു കാര്യങ്ങള്‍ മംഗളമാക്കി. ധനനഷ്ടത്തിനും മാനഹാനിക്കും പാചകക്കാരനില്‍നിന്നു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പൊലീസ് കേറ്ററിങ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *