കാഷ്മീര്‍ കനത്ത സുരക്ഷയില്‍


ശ്രീ​​​​ന​​​​ഗ​​​​ര്‍: ജമ്മുകാ​​​​ഷ്മീ​​​​രി​​​​ലെ ഷോ​​​​പ്പി​​​​യാ​​​​നി​​​​ല്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഞായറാഴ്ചയുണ്ടായ ഏറ്റമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. സൈ​​​ന്യ​​​ത്തി​​​നു​​​നേ​​​രെ ക​​​ല്ലെ​​​റി​​​ഞ്ഞ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ പി​​​രി​​​ച്ചു​​​വി​​​ടാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ​​​ നാ​​​ട്ടു​​​കാ​​​രാ​​​യ അ​​​ഞ്ചു​​​പേ​​​രാണ് കൊ​​​ല്ല​​​പ്പെ​​​ട്ടത്​​​. സംഭവത്തില്‍ നി​​​ര​​​വ​​​ധി പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​ല്‍ക്കുകയും ചെയ്തിരുന്നു.


ഇതേത്തുടര്‍ന്ന് ഇവിടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കിയിരുന്നു. നിയന്ത്രണം ഇന്നും തുടരുകയാണ്. ഒപ്പം സംസ്ഥാനത്ത് ഇ​​​​ന്നു ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന വിവിധ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും മാ​​​​റ്റി​​​​വ​​​​ച്ചിട്ടുണ്ട്. ട്രെയിന്‍ ഗതാഗതവും താത്കാലികമായി നിര്‍ത്തിവച്ചു. നൂറു കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്.




Sharing is Caring