കര്‍ദ്ദിനാളുമൊത്തുളള കുഞ്ഞാലിക്കുട്ടിയുടെ കൂടിക്കാഴ്‌ച

പി കെ കുഞ്ഞാലിക്കുട്ടി എം പി കര്‍ദ്ദിനാള്‍ ക്ലീമിസുമായി കൂടിക്കാഴ്‌ച നടത്തി. നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ധ്യ തിരുവിതാംകൂറിലെ വോട്ട് യു ഡി എഫിന് നിര്‍ണായകമെന്നിരിക്കെയാണ് കര്‍ദ്ദിനാളുമൊത്തുളള കുഞ്ഞാലിക്കുട്ടിയുടെ കൂടിക്കാഴ്‌ച. രാഷ്ട്രീയ വിഷയങ്ങളും കര്‍ദ്ദിനാളുമായി സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും തരത്തിലുളള ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയെന്നും കൂടിക്കാഴ്‌ചക്ക് ശേഷം കു‌ഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കോട്ടയത്ത് മാദ്ധ്യമങ്ങളെ കണ്ട ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസും യു ഡി എഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. താന്‍ നേതൃത്വത്തിലേക്ക് വരണമെന്ന ഘടകകക്ഷികളുടെ ആവശ്യം സംബന്ധിച്ച്‌ ചോദ്യത്തിന് മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറി.
തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം യു ഡി എഫിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയുടെ ജനസ്വാധീനം കൂടുതല്‍ ശക്തമാക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് നേതാക്കള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *