പ്രതിഷേധ ചൂടറിഞ്ഞ അംബാനി

കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം രാജ്യ തലസ്​ഥാനത്ത്​ കൂടുതല്‍ കരുത്താര്‍ജ്ജിക്കു​കയാണ്​. ഇതോ​െടാപ്പം തന്നെ കോര്‍പറേറ്റുകള്‍ക്കെതിരായ നിലപാട്​ ശക്​തമാക്കുകയാണ്​ കര്‍ഷകര്‍. ഇതിന്‍റെ ഭാഗമായി പഞ്ചാബിലെ കര്‍ഷകര്‍ 1300ലധികം വരുന്ന ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുത്തി. പഞ്ചാബില്‍ ജിയോക്ക്​ 9000 ടവറുകളാണുള്ളത്​. ചില ടവറുകളിലെ ഫൈബറുകള്‍ മുറിച്ചു മാറ്റുകയും ചെയ്​തിട്ടുണ്ട്​.

24 മണിക്കൂറിനിടെ 176 സിഗ്​നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. സംസ്​ഥാനത്തെ വിവിധ ഗ്രാമങ്ങളിലെ കര്‍ഷകര്‍ വെള്ളിയാഴ്ച മുതലാണ് ജിയോക്കെതിരെ പ്രതിഷേധം ശക്തമാക്കിയത്​.
ടെലികോം കമ്ബനികള്‍ക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​ ആഹ്വാനം ചെയ്തെങ്കിലും ഫലമുണ്ടായിരുന്നില്ല.

വൈദ്യുതി വിച്ഛേദിച്ചതിനു പുറമെ ജിയോ നമ്ബറുകള്‍ ഉപേക്ഷിക്കാനും പോര്‍ട്ട് ചെയ്യാനും കര്‍ഷകര്‍ ആഹ്വാനം ചെയ്​തിരിക്കുകയാണ്​. കര്‍ഷകര്‍ക്കെതിരായ കരിനിയമങ്ങള്‍ പിന്‍വലിക്കുന്നത്​ വരെ ജിയോയും റിലയന്‍സും ബഹിഷ്​കരിക്കുന്നത്​ തുടരുമെന്നു​ം ബി.ജെ.പി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക്​ വേണ്ടിയാണ്​ നിയമങ്ങള്‍ കൊണ്ടുവന്നതെന്നും പ്രതിഷേധക്കാരില്‍ ഒരാളായ അവതാര്‍ സിങ്​ പറഞ്ഞു.

ജിയോ സേവനങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ചും പ്രചരണം നടക്കുന്നതായാണ്​ റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ നമ്ബര്‍ നിലനിര്‍ത്തി മറ്റ് നെറ്റ്​വര്‍ക്കുകളിലേക്ക്​ മാറാന്‍ ഗുരുദ്വാരകളിലെ പബ്ലിക് അഡ്രസ് സിസ്റ്റം ഉപയോഗിച്ച്‌ അറിയിപ്പുകള്‍ നല്‍കുന്നതായാണ്​ വിവരം.

കേന്ദ്ര സര്‍ക്കാറും പ്രതിഷേധക്കാരും തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ച നാളെ നടക്കാനിരിക്കുകയാണ്​. അടുത്ത ചര്‍ച്ചയില്‍ തീരുമാന​മാ​യില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്ന്​ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. പ്രക്ഷോഭത്തില്‍ പങ്കുചേരുന്നതിന്​ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തും. ഭക്ഷ്യധാന്യങ്ങള്‍ ട്രക്കുകളില്‍നിറച്ച്‌​ പഞ്ചാബില്‍നിന്നും മറ്റും കൂടുതല്‍ കര്‍ഷകര്‍ രാജ്യ തലസ്​ഥാനത്തേക്ക്​ പുറപ്പെട്ടു. സാംഗ്രൂര്‍, അമൃത്​സര്‍, തണ്‍ തരണ്‍, ഗുരുദാസ്​പുര്‍, ഭട്ടിന്‍ഡ ജില്ലകളില്‍ നിന്നുള്ളവരാണ്​ ശനിയാഴ്ച ട്രാക്​ടറുകളില്‍ ഡല്‍ഹിയിലേക്ക്​ പുറപ്പെട്ടത്​.

കേന്ദ്രവുമായി ചര്‍ച്ച പരാജയപ്പെട്ടാല്‍ 30ന്​ കുണ്ട്​്ലി -മനേസര്‍ -പല്‍വര്‍ ദേശീയപാതയില്‍ ട്രാക്​ടര്‍ റാലി നടത്തുമെന്ന്​ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്​. പുതുവര്‍ഷത്തില്‍ കര്‍ഷകര്‍ക്കൊപ്പം ചേരാനും കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനും കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്​തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *