കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജി.പരമേശ്വരയുടെ വീട്ടില്‍ റെയ്ഡ് ; 4.25 കോടി രൂപ കണ്ടെടുത്തു

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുടെ വീട്ടിലും മറ്റ് ബന്ധപ്പെട്ട സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിങ്ങില്‍ നിന്നും 4.25 കോടി രൂപയുടെ അനധികൃത പണം കണ്ടെടുത്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടന്ന പരിശോധനയിലാണ് ഇത്രയും രൂപ കണ്ടെടുത്തതെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബെംഗളൂരുവിലും തുമകൂരുവിലുമായി പരമേശ്വരയുമായി ബന്ധമുള്ള 30 ഓളം ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത് . വിവിധയിടങ്ങളില്‍ അധികൃതരുടെ നേതൃത്വത്തില്‍ ഇന്നും റെയ്ഡ് തുടരുകയാണ്. ആരോപണത്തിലാണ് റെയ്ഡ് നടത്തിയത് . യോഗ്യതയില്ലാത്ത ആളുകള്‍ക്ക് 50 ലക്ഷം മുതല്‍ 60 ലക്ഷം രൂപക്ക് മെഡിക്കല്‍ സീറ്റുകള്‍ വില്‍ക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

പരമേശ്വരയെ കൂടാതെ മുന്‍ എംപി ആര്‍.എല്‍ ജലപ്പയുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു . 300 ലധികം ആദായ നികുതി ഉദ്യോഗസ്ഥരാണ് റെയ്ഡുകളില്‍ പങ്കെടുക്കുന്നത് .
പരിശോധനയില്‍ പണത്തിന് പുറമെ മെഡിക്കല്‍ അഡ്മിഷന്‍ ക്രമക്കേടിന് തെളിവായിട്ടുള്ള രേഖകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *