കൂടത്തായി കൂട്ടക്കൊലപാതകം:ജോളിയുടെ മക്കളുടെ മൊഴിയെടുത്തു, ഫോണ്‍ പൊലീസിന് കൈമാറി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കളുടെ മൊഴിയെടുത്തു. ഇവരുടെ പക്കലുണ്ടായിരുന്ന ജോളിയുടെ മൊബൈല്‍ ഫോണ്‍ ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറി.
റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും രേഖപ്പെടുത്തി. റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. റോയിയുടെ സഹോദരന്‍ റോജോ അമേരിക്കയില്‍ നിന്ന് അടുത്ത ദിവസം നാട്ടിലെത്തും.

ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിക്കാനായി ഇവര്‍ ജനിച്ചു വളര്‍ന്ന കട്ടപ്പനയിലും അന്വേഷണം നടത്തും. ഇതിനിടെ രാവിലെ തന്നെ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഇവിടെ വെച്ചായിരുന്നു ടോം ജോസും അന്നമ്മയും റോയിയും കൊല്ലപ്പെട്ടത്. ഇവിടുത്തെ തെളിവെടുപ്പിന് ശേഷം കൊല്ലപ്പെട്ട മാത്യൂ മാഞ്ചാടിയലിന്റെ വീട്ടിലും ഷാജുവിന്റെ വീട്ടിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *