ദേവസ്വം ബോര്‍ഡ് കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍


തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാന്‍ പോലും പണമില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. ബോര്‍ഡിന് ബജറ്റ് സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടി രൂപ ഇതുവരെ ലഭിക്കാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.


ശബരിമല യുവതി പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ശബരിമലയിലെ വരുമാനം കുറച്ചത്. തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തളര്‍ത്തുകയാണ്. ധനലക്ഷ്മി ബാങ്കിലുള്ള ബോര്‍ഡിന്റെ കരുതല്‍ ധനത്തില്‍ നിന്ന് മരാമത്ത് പണികള്‍ക്കായി പണമെടുത്തതും ശബരിമലയില്‍ ലേലം എടുക്കാന്‍ ആളെത്താത്തും പ്രതിസന്ധി ഗുരുതരമാക്കി. ചട്ടവിരുദ്ധമായി ബോര്‍ഡിന്റെ നിക്ഷേപം പണയം വെച്ച്‌ 30 കോടി രൂപ വായ്പയെടുത്തതിനാല്‍ നിക്ഷേപത്തില്‍ നിന്ന് പലിശ ലഭിക്കാത്ത സാഹചര്യവുമുണ്ടായി.


ശമ്ബളം, പെന്‍ഷന്‍, നിത്യനിദാന ചിലവുകള്‍, മരാമത്ത് പണികള്‍ എന്നിവയ്ക്കായി പ്രതിമാസം 26 കോടിരൂപയെങ്കിലും ദേവസ്വം ബോര്‍ഡിന് ആവശ്യമായി വരും. സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത മാസത്തെ ശമ്ബളവും പെന്‍ഷനുമടക്കം മുടങ്ങുന്ന അവസ്ഥയിലേക്കെത്തും.



Sharing is Caring