കരുണ എസ്‌റ്റേറ്റ് വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിയുടെ മറുപടി

കരുണ എസ്‌റ്റേറ്റ് വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിമാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരുണ എസ്‌റ്റേറ്റിന് നികുതി അടയ്ക്കാന്‍ അനുമതി നല്‍കിയതില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന് തെറ്റു പറ്റിയിട്ടില്ല.
നിയമവകുപ്പും റവന്യു വകുപ്പും പറഞ്ഞതനുസരിച്ചാണ് മന്ത്രി പ്രവര്‍ത്തിച്ചത്. മന്ത്രിമാര്‍ക്കെതിരെ സുധീരന് പരാതിയുടെണ്ടങ്കില്‍ അക്കാര്യം പറയേണ്ടത് തന്നോടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരെല്ലാം ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. ഒരു മന്ത്രിസഭാ തീരുമാനവും ചോര്‍ന്നിട്ടില്ലെന്നത് അഭിമാനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *