അതിജീവനത്തിന് ഒരു കൈത്താങ്ങ് കൊയിലാണ്ടി നെസ്റ്റ് ധനസമാഹരണത്തിന് ഒരുങ്ങുന്നു

paliജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി അഭിമുഖീകരിക്കുന്ന സാമ്പത്തിക പരാധീനതകൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി കൊയിലാണ്ടി എം.എൽ.എയുടെയും നഗരസഭ ചെയർമാന്റേയും നേതൃത്വത്തിൽ ബഹുജന കൺവെൻഷൻ വിളിച്ചു ചേർക്കുകയുണ്ടായി. കൺവെൻഷൻ തീരുമാനപ്രകാരം മാർച്ച് 20 മുതൽ 23 വരെ കൊയിലാണ്ടി നഗരസഭയിലെ എല്ലാ വീടുകളിലും അഭ്യർത്ഥന കത്ത് നൽകാനും അതിജീവനത്തിന് ഒരു കൈത്താങ്ങ് എന്ന പേരിൽ ഒരു ജനകീയ ധനസമാഹരണം നടത്താനും തീരുമാനിച്ചു. കെ.ദാസൻ എം.എൽ.എ രക്ഷാദികാരിയും നഗരസഭ അദ്ധ്യക്ഷൻ അഡ്വ: കെ സത്യൻ ചെയർമാനായും, വാർഡ് കൗൺസിലർമാർ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. അയൽക്കൂട്ടം, അയൽസഭ വഴി കത്ത് നൽകി 25ന് ധനസമാഹരണം പൂർത്തിയാക്കുമെന്ന് അവർ അറിയിച്ചു. പത്രസമ്മേളനത്തിൽ അഡ്വ: കെ. സത്യൻ, വി.പി ഇബ്രാഹിം കുട്ടി, വിശ്വനാഥൻ, സി. സത്യചന്ദ്രൻ, അബ്ദുളള കരുവഞ്ചേരി, ആർ. പ്രമോദ്, പി.കെ ഷുഹൈബ്, കെ. അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *