പി.രാജീവിനായി പോസ്റ്ററൊട്ടിച്ചത് എതിരാളികള്‍: ഇ.പി.ജയരാജന്‍


സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജീവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ എതിരാളികളുടെ സൃഷ്ടിയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍.
പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എതിരാളികളാണ് ഇത്തരം പോസ്റ്ററുകളുമായി രംഗത്ത് വരുന്നത്. അല്ലാതെ സിപിഎമ്മിനകത്തുള്ളവരല്ല, ഇതൊന്നും പരിശോധിക്കേണ്ട കാര്യമില്ല ഇതൊക്കെ എതിരാളികള്‍ ചെയ്തതാണെന്ന് വ്യക്തമാണ് ഇ.പി.ജയരാജന്‍ പറഞ്ഞു.




Sharing is Caring