കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിഎം സുധീരന്. ഉത്തരവ് പിന്‍വലിക്കില്ലെന്ന് മന്ത്രിയുടെ ഉത്തരവ് വീഴ്ചയായിരുന്നു, റവന്യു വകുപ്പിന്റെ സമീപനം പാര്‍ട്ടി പരിശോധിക്കും, ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടി നേതൃത്വത്തിനാണെന്നും വിഎം സുധീരന് പറഞ്ഞു.
മന്ത്രിമാര്‍ ചെയ്യുന്ന തെറ്റായ നടപടികള്‍ ഇനിയും തിരുത്തും, അനുസരിക്കാത്ത മന്ത്രിമാരെ നിലയ്ക്കു നിര്‍ത്തുമെന്നും സുധീരന് വ്യക്തമാക്കി. താന്‍ കത്തു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത തല യോഗം വിളിച്ചത്. കരുണ ഉത്തരവ് പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും വിഎം സുധീരന് പറഞ്ഞു.














