കരുണാനിധിയുടെ സംസ്‌കാരം: മദ്രാസ് ഹൈക്കോടതി വിധി ഇന്ന്

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചില്‍ നടത്തുന്ന കാര്യത്തില്‍ പറയും. ഇന്നലെ ഹര്‍ജി പരിഗണിക്കവേ മ​റു​പ​ടി പ​റ​യാ​ന്‍ സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി​യ​തോ​ടെ​യാ​ണ് വാ​ദം ബുധനാഴ്ചയിലേക്ക് മാറ്റിയത്. രാവിലെ എട്ടിനാണ് വാദം തുടങ്ങുക. ഇന്നലെ രാത്രി പത്തരയ്ക്ക് നടന്ന വാദം രണ്ടുമണിക്കൂറോളം നീണ്ടു. ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഹു​ലു​വാ​ദി ജി.​ര​മേ​ഷാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

കരുണാനിധിയ്ക്ക് മറീന ബീച്ചില്‍ അണ്ണാ സമാധിയ്ക്ക് സമീപം അന്ത്യവിശ്രമം ഒരുക്കണമെന്നാണ് കരുണാനിധിയുടെ മക്കളുടെയും ഡി.എം.കെയുടെയും ആവശ്യം. എന്നാല്‍ സം​സ്കാ​ര​ത്തി​നു മ​റീ​ന ബീ​ച്ചി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥ​ലം അ​നു​വ​ദി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഡി​എം​കെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക ​രു​ണാ​നി​ധി​യെ സം​സ്ക​രി​ക്കാ​ന്‍ മ​റീ​ന ബീ​ച്ചി​നു പ​ക​രം ഗി​ണ്ടി​യി​ല്‍ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​നു സ​മീ​പം ര​ണ്ടേ​ക്ക​ര്‍ സ്ഥ​ലം ന​ല്‍​കാ​മെ​ന്നാ​ണു സ​ര്‍​ക്കാ​ര്‍ നി​ലപാ​ട്.

സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിന് പിന്നാലെ കാ​വേ​രി ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച ഡി.​എം.​കെ പ്ര​വ​ര്‍​ത്ത​കരും പോ​ലീ​സും തമ്മില്‍ ചെ​റി​യ തോ​തി​ല്‍ സം​ഘ​ര്‍​ഷമുണ്ടായിരുന്നു. ഹൈക്കോടതി വിധി പ്രതികൂലമായാല്‍ സുപ്രീംകോടതിയെ സമീപിക്കാനും ഡി.എം.കെ തീരുമാനിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *