ഓള്‍ഡ് ട്രാഫോഡില്‍ കണ്ടതല്ല കാഴ്ച്ച, കൊച്ചിയില്‍ കാണാന്‍ പോകുന്നതാണ്-ബ്രൗണിനോട് വിനീത്


ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയാന്‍ ഒരുങ്ങുന്ന വെസ് ബ്രൗണിനെ മഞ്ഞപ്പടയിലേക്ക് സ്വാഗതം ചെയ്ത് സി.കെ വിനീത്. ബ്ലാസ്റ്റേഴ്സ് ഗാലറിയില്‍ ഒരുക്കുന്ന മഞ്ഞക്കടലിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു മലയാളി താരത്തിന്റെ ട്വീറ്റ്.


‘ഓള്‍ഡ് ട്രാഫോഡിലെ ഗാലറിയുടെ ആരവമാണ് ഏറ്റവും ഉച്ചത്തിലുള്ളതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്ങില്‍ നിങ്ങള്‍ക്ക് തെറ്റി. കൊച്ചിയിലെ മഞ്ഞക്കടല്‍ കാണുന്നതു വരെ കാത്തിരിക്കൂ.’ വിനീത് ട്വിറ്ററിര്‍ കുറിച്ചു.
രണ്ടു തവണ ചാമ്ബ്യന്‍സ് ലീഗും നിരവധി തവണ പ്രീമിയര്‍ ലീഗും നേടിയിട്ടുള്ള വെസ് ബ്രൗണിനൊപ്പം ഡ്രെസിംഗ് റൂം പങ്കുവെയ്ക്കുന്നത് അഭിമാനിക്കാവുന്ന നിമിഷമാണെന്നും പുതിയ സീസണു വേണ്ടി കാത്തിരിക്കുകയാണെന്നും സി കെ വിനീത് ട്വീറ്റ് ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മലയാളി താരമായ റിനോ ആന്റോയും വെസ് ബ്രൗണിനെ ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിലാണ് പുതിയ സീസണ് ഒരുങ്ങുന്നത് എന്നതിനുള്ള തെളിവാണ് വെസ് ബ്രൗണിന്റെ വരവെന്ന് റിനോ ട്വിറ്ററില്‍ കുറിച്ചു.




Sharing is Caring