ജിദ്ദ ബലദില്‍ തീപിടിത്തം;വന്‍ നാശനഷ്ടം


സഊദിയിലെ അതിപുരാതന ഗ്രാമങ്ങളിലൊന്നായ ബലദില്‍ വന്‍ തീപിടുത്തം. ചരിത്രനഗരിയെന്നറിയപ്പെടുന്ന ഇവിടെ മൂന്ന് കെട്ടിടങ്ങളിലാണ് തീപിടിത്തം ഉണ്ടായത്. മണിക്കൂറുകളോളം നടന്ന കഠിന ശ്രമങ്ങള്‍ക്കു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വന്‍ നാശനഷ്ടം നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കെട്ടിടങ്ങളില്‍ നിറയെ താമസക്കാരുണ്ടായിരുന്നു.വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് ഇവരെ ഞൊടിയിടയില്‍ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സുരക്ഷ മുന്‍നിര്‍ത്തി സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് വകുപ്പ് വക്താവ് കേണല്‍ സഈദ് സര്‍ആന്‍ അറിയിച്ചു.


മലയാളികളടക്കം നിരവധിയാളുകള്‍ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായ തീപിടിത്തം ഒരു ഡസനിലധികം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് നിയന്ത്രണവിധേയമാക്കിയത്.




Sharing is Caring