ഓണ്‍ലൈന്‍ മാര്‍ക്കറ്റ് വിപണിയില്‍ കണ്‍സ്യൂമര്‍ഫെഡും;ജീവനക്കാര്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ചു കൊടുക്കും

കല്‍പറ്റ : ഓണ്‍ലൈന്‍ മാര്‍ക്കറ്റ് വിപണിയില്‍ ഇനി കണ്‍സ്യൂമര്‍ഫെഡും. ഫ്ലിപ്കാര്‍ട് ആമസോണ്‍ മാതൃകയില്‍ കണ്‍സ്യൂമര്‍ഫെഡ് പുതിയ ഷോപ്പിംഗ് വെബ്സൈറ്റ് ആരംഭിച്ചു. ആദ്യഘട്ടത്തില്‍, നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിറ്റഴിക്കും. പിന്നീട് മറ്റ് ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കും.

ഓരോരുത്തര്‍ക്കും തൊട്ടടുത്തുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ സ്റ്റോക്ക് ഉള്ള സാധനങ്ങള്‍ വെബ്സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ സാധനങ്ങള്‍ വാഹനത്തില്‍ വീട്ടിലെത്തിക്കും. ഈ വര്‍ഷം തന്നെ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനാണു ലക്ഷ്യമിടുന്നത്. തുടര്‍ന്നു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഓരോ ജില്ലയിലും ചുരുങ്ങിയതു 10 വില്‍പനകേന്ദ്രങ്ങളെയെങ്കിലും ഓണ്‍ലൈന്‍ വിപണനശൃംഖലയുമായി ബന്ധിപ്പിക്കും.

സംസ്ഥാനത്തെ 57 മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെ സേവനവും പ്രയോജനപ്പെടുത്തും. വരുംവര്‍ഷങ്ങളിലെ വിറ്റുവരവില്‍ 10 ശതമാനമെങ്കിലും ഓണ്‍ലൈന്‍ വിപണനത്തിലൂടെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ ഐടി വിഭാഗത്തിനാണു സോഫ്റ്റ്‌വെയര്‍ നിര്‍മാണച്ചുമതല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *