ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കെഎസ്‌ആര്‍ടിസി സർവ്വീസ് നടത്തില്ല

കെഎസ്‌ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഇനിമുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉണ്ടാകില്ല. ബംഗളുരുവില്‍ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരെ കൊള്ളയടിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ബസുകള്‍ക്ക് ആവശ്യമായ സുരക്ഷ ലഭിക്കാത്ത സാഹചര്യത്തിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബസുകള്‍ ഇനി നിര്‍ത്തേണ്ടെന്ന് കോര്‍പ്പറേഷന്‍ തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച്‌ ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എല്ലാ യൂണിറ്റ് അധികാരികള്‍ക്കും ഉത്തരവ് അയച്ചു.

വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ ബസ് നിര്‍ത്തേണ്ടി വരികയാണെങ്കില്‍ അടുത്തുള്ള ബസ് സ്റ്റേഷന്‍, പെട്രോള്‍ പമ്പുകൾ, റോഡിനോട് ചേര്‍ന്നുള്ള ഭക്ഷണശാലകള്‍ക്ക് മുന്നില്‍ എന്നിവിടങ്ങളിലേ ഇനി ബസ് നിര്‍ത്താവൂവെന്നാണ് നിര്‍ദ്ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *