ചതയ ദിനാഘോഷങ്ങള്‍ക്ക് ശിവഗിരിയില്‍ തുടക്കം


ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ദിനാഘോള്‍ക്ക് ശിവഗിരിയില്‍ തുടക്കം. രാവിലെ 9.30 ന് ജയന്തി സമ്മേളനം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 7.15ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തുന്നതോടെ ചതയദിനാഘോഷത്തിന് തുടക്കമാകും.


ശിവഗിരി മഠം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ച്‌ ജയന്തി സന്ദേശം നല്കും. സ്വാമി സച്ചിതാനന്ദ രചിച്ച ‘ചതയ വ്രതാനുഷ്ഠാനവും കുടുംബ യോഗസംവിധാനവും’ എന്ന ഗ്രന്ഥം സ്വാമി വിശുദ്ധാനന്ദ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് നൽകി പ്രകാശനം ചെയ്യും.


വൈകുന്നേരം 3 ന് ഗുരുദേവ ജയന്തി ആഘോഷ ഘോഷയാത്ര ശിവഗിരി മഠത്തില്‍ നിന്നു പുറപ്പെടും. രാത്രി 8 മണിയോടെ മഹാസമാധിയില്‍ തിരികെ എത്തും.



Sharing is Caring