ഭീകരര്‍ക്ക് ധനസഹായം: കശ്മീരിലും ദല്‍ഹിയിലും എന്‍ഐഎ റെയ്ഡ്


ഭീകരരുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലും ദല്‍ഹിയിലും എന്‍ഐഎ റെയ്ഡ്. ഇന്ന് രാവിലെയാണ് എന്‍ഐഎ റെയ്ഡ് ആരംഭിച്ചത്.


കശ്മീരിലെ വ്യാപാരികളുടെയും ദല്‍ഹിയില്‍ ഹവാല ഇടപാടുകാര്‍ എന്ന് ആരോപിക്കുന്നവരുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. ശ്രീനഗറില്‍ 11 സ്ഥലങ്ങളിലും ദല്‍ഹിയില്‍ അഞ്ച് ഇടങ്ങളിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്.


നേരത്തെ കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ജൂലൈയില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. വിഘടനവാദി നേതാവ് ഗീലനിയുടെ മരുമകന്‍ ഉള്‍പ്പെട്ടെ ഏഴ് പേരെയും അറസ്റ്റു ചെയ്തിരുന്നു.



Sharing is Caring