ഒരു വർഷത്തിനു ശേഷം തമിഴ്നാട്ടിനു സ്വന്തം ഗവർണറായി

തമിഴ്‌നാട് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവ് ബന്‍വാരിലാല്‍ പുരോഹിതിനെയാണ് തമിഴ്‌നാടിന്റെ പുതിയ ഗവര്‍ണറായി നിയമിച്ചത്. മഹാരാഷ്ട്രയുടെ കൂടി ചുമതലയുണ്ടായിരുന്ന വിദ്യാസാഗറിനെ മാറ്റിയാണ് മുഴുവന്‍ സമയ ഗവര്‍ണറെ നിയമിച്ചിരിക്കുന്നത്.

2016 ഓഗസ്റ്റ് 31 നാണ് വിദ്യാസാഗര്‍ തമിഴ്‌നാടിന്റെ കൂടി ചുമതലയേറ്റത്. ഇതിനകം നിരവധി രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോയ തമിഴ്‌നാട്ടില്‍, ബി.ജെ.പി വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ പശ്ചാതലത്തില്‍ കൂടിയാണ് പുതിയ ഗവര്‍ണറെ നിയമിക്കുന്നത്.

തമിഴ്‌നാട്ടിനെ കൂടാതെ ബിഹാര്‍, അരുണാചല്‍ പ്രദേശ്, മേഘാലയ, അസം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങമായ ആന്‍ഡമാന്‍ നിക്കോബാറിലും പുതിയ ഗവര്‍ണമാരെ നിയമിച്ചിട്ടുണ്ട്.

ബിഹാറില്‍ മുന്‍ എം.പിയും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ സത്യപാല്‍ മാലിക്കിനെയാണ് നിയമിച്ചത്. അസമില്‍ ജഗ്ദീഷ് മുക്തിയും മേഘാലയയില്‍ ഗംഗാ പ്രസാദും അരുണാചലില്‍ ബി.ഡി മിശ്രയും ആന്‍ഡമാന്‍ നിക്കോബാറില്‍ ദേവേന്ദ്ര കുമാര്‍ ജോഷിയുമാണ് നിയമിതരായത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *