ജമ്മുവിലെ അര്‍ണിയ സെക്ടറില്‍ പാകിസ്താന് അതിര്‍ത്തിയില്‍ നിന്നുള്ള തുരങ്കം കണ്ടെത്തി. 14 അടി നീളത്തിലുള്ള തുരങ്കം ബി.എസ്.എഫ് സേന മണ്ണിട്ടു മൂടി.
തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ലെന്ന് സൈന്യം അറിയിച്ചു. നുഴഞ്ഞുകയറ്റം വ്യാപകമായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തുരങ്കം കണ്ടെത്തിയത്.
ഈയിടെ നിരവധി പേര് നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയുമുണ്ടായി. നുഴഞ്ഞുകയറ്റം തടയാന്‍ നടപടി ശക്തമാക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെയാണ് തെരച്ചില്‍ അടക്കം നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.