ഒരു ഈന്തപ്പഴമെങ്കിലും ദിവസവും കഴിക്കുന്നവരില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

ഈന്തപ്പഴം പോഷക സമ്ബന്നമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്തൊക്കെയാണ് ഇത് കഴിച്ചാല്‍ കിട്ടുന്ന ഗുണങ്ങളെന്ന് പലര്‍ക്കും അറിയില്ല. സ്ത്രീകളും പുരുഷന്‍മാരും മടി കൂടാതെ കഴിക്കേണ്ട ഒന്നാണ് ഈന്തപ്പഴം. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയായ ഈന്തപ്പഴം ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്നത് പലര്‍ക്കും അറിയില്ല.

മനുഷ്യ ശരീരത്തിനുവേണ്ട പല ഗുണങ്ങളും പ്രധാനം ചെയ്യാന്‍ ഈന്തപ്പഴത്തിനാകും. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നതു തടി കൂടാതെ തൂക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഈ ശീലം സഹായിക്കും.

ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവയ്ക്കൊപ്പം വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, എ 1 തുടങ്ങിയ വിറ്റാമിനുകളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.

ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വെച്ചശേഷം കഴിക്കുന്നതു അമിതവണ്ണം കുറയ്ക്കും. ആമാശയ അര്‍ബുദം തടയുന്നതിനൊപ്പം നാഡികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഉത്തമമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

വിളര്‍ച്ച തടയുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും നിശാന്ധത തടയാനും ഇതുപകരിക്കും. ദിവസവും ഒരു ഈന്തപ്പഴമെങ്കിലും കഴിക്കുന്നവരുടെ കണ്ണുകളുടെ ആരോഗ്യം മികച്ചതായിരിക്കും.

ഈന്തപ്പഴം പുരുഷ ഹോര്‍മോണുകളായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനം വേഗത്തിലാക്കും. കിടപ്പറയില്‍ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സ്ത്രീക്കും പുരുഷനും സഹായമാകുന്ന ഒന്നുമാണ് ഈന്തപ്പഴം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *